09:57pm 13 May 2026
NEWS
സിൽവർ ജൂബിലി എംബിഎ സ്കോളർഷിപ്പ്
13/05/2026  06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിൽവർ ജൂബിലി എംബിഎ സ്കോളർഷിപ്പ്

കൊച്ചി: വാഗമൺ ഡിസി സ്കൂൾ ഓഫ്‌ മാനേജ്മെന്റ് ആൻറ് ടെക്നോളജി 25 വർഷങ്ങൾ പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി എംബിഎ വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നൂറ് ശതമാനം വരെ ട്യൂഷൻ ഫീസ് ഇളവുൾപ്പെടെ സ്കോളർഷിപ്പ് നൽകുന്നു. ഏകദേശം ഒരു കോടിയിലടുത്ത് രൂപയുടെ സ്‌കോളർഷിപ്പാണ് കോളേജ് പ്രഖ്യാപിച്ചിരിക്കുന്നത്.  ആപ്റ്റിട്യൂട് ടെസ്റ്റിൻറെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് നൽകുക. കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയവർക്കും ഫൈനൽ ഇയർ ഫലം കാത്തിരിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. എൻബിഎ, നാക്ക് അക്രെഡിറ്റേഷനുകൾ, വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള കെപിഎംജി, ലിങ്ക്ഡ്ഇൻ സർട്ടിഫിക്കേഷനുകൾ, 100% ഗുരുകുല സമ്പ്രദായത്തിലുള്ള പഠനം തുടങ്ങിയവ ഈ കാമ്പസ്സിൻറെ പ്രത്യേകതകളാണ്. കൂടുതൽ വിവരങ്ങൾക്ക് 72900 92218, 7599 03149 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img